“ചന്ദ്രനാണ് മാഷേ....🌝”





തിമിർത്തു പെയ്ത മഴ തോരുമ്പോൾ ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഒരു കൂട്ടരുണ്ട് നമ്മുടെ ഇടയിൽ. ചിറകുവെച്ച ഉറുമ്പുകൾ . അതെ, ഈയാംപാറ്റകൾ തന്നെ.

ജനിച്ചു വീഴുന്ന നിമിഷം തൊട്ടെ തങ്ങളുടെ പ്രാണനായകനെ തേടിയുള്ള യാത്ര തുടങ്ങുന്നവർ. വേറെ ആരെ തേടി പോകാൻ... നമ്മുടെ ചന്ദ്രനെ തേടി തന്നെ. ചന്ദ്രന്റെ ഈ കാമുകിക്കൂട്ടത്തിന്റെ എണ്ണം വെറും നാലോ അഞ്ചോ അല്ല കേട്ടോ... ചുരുങ്ങിയത് ഒരു ആയിരം പേരെങ്കിലും കാണും. എന്നാൽ തങ്ങളിൽ ആരാകും ചന്ദ്രന്റെ അടുത്ത് ആദ്യം എത്തുക എന്ന വേവലാതി അവരിലാരുടെയും മുഖത്ത് നമുക്ക് കാണാനാകില്ല്യാ... അത്ഭുതം തന്നെ അല്ലേ?

നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും ജനിച്ചു വീഴുമ്പോൾ തന്നെ എന്തുകൊണ്ടാണ് അവർ സാക്ഷാൽ ചന്ദ്രനെ തന്നെ തങ്ങളുടെ പ്രിയനായി കാണുന്നതെന്ന്..... വെറും നാലോ അഞ്ചോ മണിക്കൂർ മാത്രം ദൈർഘ്യമുള്ള അവരുടെ ജീവിതത്തിൽ അവർ കണ്ടിട്ടുള്ള എറ്റവും പ്രകാശം നിറഞ്ഞ വ്യക്തി നമ്മുടെ ചന്ദ്രനാണ് മാഷേ....🌝




Comments

Post a Comment

Most Viewed Posts